ലോക്ഡൗണ്‍ പ്രതിസന്ധി; ബ്യൂട്ടി പാര്‍ലര്‍ ഉടമ തൂങ്ങിമരിച്ചു
കൊല്ലം : ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ബ്യൂട്ടി പാര്‍ലര്‍ ഉടമ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. കൊല്ലം മാടന്നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍41 പ്രതീപ് നിവാസില്‍ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊട്ടിയത്ത് മയ്യനാട് റോഡില്‍ വേവ്സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.
20 വര്‍ഷത്തിലേറെയായി വീടിനോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നരവര്‍ഷം മുന്‍പാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ഇതിനിടയില്‍ കൊവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച സ്ഥാപനം, അടച്ചിടല്‍ നീണ്ടതോടെ വലിയ ബാധ്യതയായിമാറി. വായ്പകളുടെ അടവ് മുടങ്ങിയതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നു. ഭര്‍ത്താവ്: പ്രതീപ്. ബിരുദ വിദ്യാര്‍ത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവര്‍ മക്കളാണ്.
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT