സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 23വരെ നീട്ടി; തിരുവനന്തപുരം,എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നീട്ടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 23വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 16ന് ശേഷം തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ജില്ലകളില്‍ ഇപ്പോഴുള്ള പൊതു ഇളവുകള്‍ കുറയ്ക്കും.
മറ്റിടങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ അതേ പടി തുടരും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നീട്ടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പോലിസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യപ്പെട്ടത്. രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിച്ചു.
മൂന്ന് ആഴ്ചയെങ്കിലും ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയരുന്നത്.
RELATED STORIES
പ്ലസ്ടു വിദ്യാര്ഥിനി തൂങ്ങി മരിച്ച നിലയില്‍
21 May 2022 4:42 PM GMTമഴ മുന്നറിയിപ്പില് മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTകേരളവും ഇന്ധനനികുതി കുറയ്ക്കുമെന്ന് ധനമന്ത്രി
21 May 2022 4:07 PM GMTകുരങ്ങുപനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്ജ്
21 May 2022 3:59 PM GMTഅബുദബിയില് ഫുട്ബോള് കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
21 May 2022 2:32 PM GMTപി സി ജോര്ജിന്റെ വീട്ടില് പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT