Latest News

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ വിദഗ്ധ സമിതി ശുപാര്‍ശ

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ വിദഗ്ധ സമിതി ശുപാര്‍ശ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ള ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി ശുപാര്‍ശ. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി ഒരാഴ്ച കൂടി തുടരാനാണ് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ഇനിയും സമയം വേണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍

ഈ മാസം 20ന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുകളുണ്ടാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപന സാഹചര്യത്തില്‍ ലോക്ഡൗണ്‍ തുടരാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിപ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാകാനാണ് സാധ്യത

Next Story

RELATED STORIES

Share it