Latest News

ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി; മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി;  മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
X

കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥനെ കുത്തിക്കൊന്ന കേസിലെ പ്രതി അഭിലാഷുമായി തെളിവെടുപ്പ്.കൊലപാതകം നടത്തിയ സ്ഥലം, ആയുധം ഉപേക്ഷിച്ച് സ്ഥലം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത പോലിസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്തേക്ക് എത്തിച്ചത്. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.

വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്. സത്യനാഥന്‍ തന്നെ മനപൂര്‍വം അവഗണിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റപ്പോള്‍ സംരക്ഷിച്ചില്ല. പകരം കുറ്റപ്പെടുത്തി. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്.


Next Story

RELATED STORIES

Share it