തദ്ദേശ തിരഞ്ഞെടുപ്പ്: വര്‍ധിച്ച ജനകീയ പങ്കാളിത്തം; ഇതുവരെ 31 ശതമാനം പോളിങ്
BY BRJ8 Dec 2020 7:01 AM GMT

X
BRJ8 Dec 2020 7:01 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ് നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അഞ്ച് ജില്ലകളിലായി 31 ശതമാനം പോളിങ് നടന്നു.
തിരുവനന്തപുരം 29.04 ശതമാനം, കൊല്ലം 32.04 ശതമാനം, ആലപ്പുഴ 33.52 ശതമാനം, പത്തനംതിട്ട 33.13 ശതമാനം, ഇടുക്കി 31.61 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ആദ്യ നാലര മണിക്കൂറിനുള്ളിലെ പോളിങ് ശതമാനം.
തിരുവനന്തപുരം കോര്‍പറേഷനില്‍ 24.62 ശതമാനവും കൊല്ലം കോര്‍പറേഷനില്‍ 26.54 ശതമാനവും പോളിങ് നടന്നു.
അതേസമയം യത്രത്തകരാറു മൂലം ചില പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു. വോട്ടര്‍മാര്‍ സമൂഹിക അകലം പാലിച്ചാണ് നില്‍ക്കുന്നത്. പലയിടങ്ങളിലും നീണ്ട ക്യൂ ദൃശ്യമാണ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്.
Next Story
RELATED STORIES
കണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTസിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
19 Aug 2022 5:44 PM GMTവിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ
19 Aug 2022 5:24 PM GMTഎന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
19 Aug 2022 4:51 PM GMTപൈലറ്റുമാര്‍ ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; വിമാനം...
19 Aug 2022 3:08 PM GMTസിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ്...
19 Aug 2022 3:04 PM GMT