Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: അഞ്ച് ജില്ലകളിലും കനത്ത പോളിങ്

തദ്ദേശ തിരഞ്ഞെടുപ്പ്: അഞ്ച് ജില്ലകളിലും കനത്ത പോളിങ്
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ് നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ച് ജില്ലകളിലുമായി 11.18 ശതമാനം പോളിങ് നടന്നു.

തിരുവനന്തപുരം 10.41 ശതമാനം, കൊല്ലം 11.39 ശതമാനം, ആലപ്പുഴ 11.62 ശതമാനം, പത്തനംതിട്ട 11.96 ശതമാനം, ഇടുക്കി 11.29 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ആദ്യ ഒന്നര മണിക്കൂറിനുള്ളിലെ പോളിങ് ശതമാനം.

അതേസമയം യത്രത്തകരാറു മൂലം ചില പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. വോട്ടര്‍മാര്‍ സമൂഹിക അകലം പാലിച്ചാണ് നില്‍ക്കുന്നത്.

Next Story

RELATED STORIES

Share it