Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ 8 തരം തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം, മൊബൈല്‍ ഫോണിന് വിലക്ക്

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍  8 തരം തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം, മൊബൈല്‍ ഫോണിന് വിലക്ക്
X

തിരുവനന്തപുരം: അഞ്ച് തെക്കന്‍ ജില്ലകള്‍ ഇന്ന് തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഒരിക്കല്‍ക്കൂടെ ഓര്‍മപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ വോട്ടര്‍മാരും തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. 8 തരം രേഖകളാണ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ഫോട്ടോ പതിച്ച ആറ് മാസം മുന്‍പ് വരെയുള്ള ബാങ്ക് പാസ്ബുക്ക്, പുതിയ വോട്ടര്‍മാര്‍ക്കുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്.

പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുമതിയില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫിസര്‍, വെബ് കാസ്റ്റിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍ എന്നിവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം.

മാസ്‌ക്ക് ശരിയായ രീതിയില്‍ മൂക്കും വായും മൂടുന്ന തരത്തില്‍ ധരിക്കണം. സംസാരിക്കുമ്പോള്‍ മാസ്‌ക്ക് താഴ്ത്തരുത്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. വോട്ടര്‍മാര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക്ക് മാറ്റാം. രജിസ്ട്രറില്‍ ഒപ്പിടാനുളള പേന കയ്യില്‍ കരുതണം. ബൂത്തിലേക്ക് കുട്ടികളെ കൊണ്ടുപോകരുത്. വോട്ട് ചെയ്ത ശേഷം ഉടനെ തിരിച്ച് പോകുകയും ഹസ്തദാനം ഒഴിവാക്കുകയും വേണം.

പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡ്, മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഏജന്റുമാര്‍ക്കും മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധം. ഇടയ്ക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യണം.

എല്ലായ്പ്പോഴും രണ്ടുമീറ്റര്‍ ശാരീരിക അകലം പാലിക്കണം. പോളിംഗ് ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ.

കൊവിഡ് രോഗികള്‍ക്ക് അവസാന ഒരു മണിക്കൂറിലാണ് വോട്ട് രേഖപ്പെടുത്താന്‍ അനുമതിയുള്ളത്. ആ സമയം പോളിങ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണം.

സംസ്ഥആനത്ത് 5 ജില്ലകൡലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 നു തുടങ്ങുന്ന വോട്ടെടുപ്പ് 6 മണിക്ക് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൡലായി 395 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും കനത്ത പോലിസ് സംവിധാനമൊരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it