Latest News

കോഴിക്കോട് കോര്‍പറേഷനില്‍ മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മലില്‍ ബിജെപിക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മലില്‍ ബിജെപിക്ക് ജയം
X

കോഴിക്കോട്: നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മല്‍ ബിജെപി പിടിച്ചെടുത്തു. കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറായിരുന്ന ടി രനീഷാണ് വിജയിച്ചത്. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്. ആ ഭൂരിപക്ഷത്തില്‍ നിന്നാണ് ബിജെപി ജയിച്ചു കയറിയത്.

ഇക്കുറി കോഴിക്കോട് പുതുതായി നിലവില്‍ വന്ന മാവൂര്‍ റോഡ് ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്. ഡിവിഷനില്‍ ശ്രീജ സി നായരായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പിഎം നിയാസിന്റെ വാര്‍ഡും ബിജെപി പിടിച്ചെടുത്തു. പാറോപ്പടി ഡിവിഷനിലായിരുന്നു പിഎം നിയാസ് മല്‍സരിച്ചത്. ഇവിടെ ബിജെപിയടെ ഹരീഷ് പൊറ്റങ്ങാടിയാണ് വിജയിച്ചത്.

Next Story

RELATED STORIES

Share it