വിവാഹം കഴിക്കാൻ നിർബന്ധിച്ചതിന് യുവതിയെ കൊലപ്പെടുത്തി ലിവ്-ഇൻ പങ്കാളി
മുംബൈ: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിന് യുവതിയെ ലിവ്ഇന്‍ പങ്കാളി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. അനിഷ ബരാസ്ത ഖാത്തൂന്‍ (22) ആണ് മരിച്ചത്. ദിവസങ്ങള്‍ക്കു ശേഷം പ്രതിയെ പശ്ചിമ ബംഗാളില്‍ നിന്നും പോലിസ് പിടികൂടി.
മാര്‍ച്ച് 15ന് താമസസ്ഥലത്ത് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മിനാസുദ്ദീന്‍ അബ്ദുല്‍ അസീസ് മുല്ല എന്ന രവീന്ദ്ര റെഡ്ഡിയെ (26) മാര്‍ച്ച് 22ന് പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. വാതിലില്‍ തട്ടിയപ്പോള്‍ പ്രതികരണമൊന്നും ഇല്ലാതായതോടെ ഉടമ വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
'അനിഷ ബരാസ്ത ഖാത്തൂനെ മാര്‍ച്ച് 15 ന് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. അന്വേഷണത്തില്‍ മിനാസുദ്ദീനും അനിഷയും ലിവ്ഇന്‍ റിലേഷനില്‍ ആണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു' -ജില്ല പോലിസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു.
RELATED STORIES
ഊട്ടിയിലും ചുട്ടുപൊള്ളുന്ന ചൂട് ;73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില
30 April 2024 6:40 PM GMTഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി...
30 April 2024 6:33 PM GMTനവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
30 April 2024 5:31 PM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി...
30 April 2024 4:08 PM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMT