വീടിനുള്ളില്‍ കിടക്കുകയായിരുന്ന ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു
BY NSH3 Nov 2022 4:50 PM GMT

X
NSH3 Nov 2022 4:50 PM GMT
കോട്ടയം: തീക്കോയി മാവടി കട്ടൂപ്പാറയില്‍ ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു. ഇളംതുരുത്തിയില്‍ (പാമ്പാടിക്കുന്നേല്‍) എ എല്‍ മാത്യു (69) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ വീടിനുള്ളിലെ കട്ടിലില്‍ കിടക്കുമ്പോഴാണ് മാത്യുവിന് മിന്നലേറ്റത്. ഈ സമയം ഇളയ മകന്‍ ടോമിയും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വീടിന്റെ ഭിത്തിക്കും കേടുപാട് സംഭവിച്ചു. പ്രദേശത്ത് ശക്തമായ മഴയുമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മേരി മാത്യു- പെരിങ്ങുളം നടുത്തൊട്ടിയില്‍ (കടപ്രയില്‍) കുടുംബാംഗം. മക്കള്‍: ബോബി, സോബി, ടോബി. മരുമക്കള്‍: മിനി, രൂപ. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍.
Next Story
RELATED STORIES
കരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMT