മാളയില്‍ ലൈഫ് മിഷന്‍ മുഖേന പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം നടത്തി
BY BRJ18 May 2022 12:53 PM GMT

X
BRJ18 May 2022 12:53 PM GMT
മാള: മാള ഗ്രാമപഞ്ചായത്തില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന്‍ മുഖേന പൂര്‍ത്തീകരിച്ച 19 വീടുകളുടെ താക്കോല്‍ ദാനവും ഗുണഭോക്തൃസംഗമവും നടത്തി. മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് സാബു പോള്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുള്ള മെമ്പര്‍മാര്‍ സംസാരിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച വീട് കൈമാറി. പൂപ്പത്തി അഞ്ചാംവാര്‍ഡിലെ പടപ്പറമ്പത്ത് യൂസഫിന്റെ വീടുനിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് താക്കോല്‍ കൈമാറി. സാബു കൈതാരന്‍, ജോളി സജീവന്‍, എം ബി സുരേഷ്, എ എസ് വിജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story