കത്ത് വിവാദം; പ്രതിപക്ഷ പാര്‍ട്ടികളുമായി എം ബി രാജേഷ് ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് മന്ത്രി എം ബി രാജേഷ് പ്രതിപക്ഷ പാര്‍ട്ടികളുമായി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ എല്‍ഡിഎഫ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. നഗരസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് സെക്രട്ടേറിയറ്റിലാണ് യോഗം.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളാണ് മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. മേയര്‍ ആര്യാ രാജേന്ദ്രനും നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തുമായി ഒരുമാസമായി പ്രതിപക്ഷം സമരം നടത്തുകയാണ്.
അതേസമയം, ചര്‍ച്ചയില്‍ മേയറുടെ രാജിയും നിഷ്പക്ഷ അന്വേഷണവും ആവശ്യപ്പെടാനാണ് പ്രതിപക്ഷ തീരുമാനം. രാജി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആവശ്യമാണെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്നുമാണ് എല്‍ഡിഎഫ് വാദം. കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ധര്‍ണയും തുടരുകയാണ്.
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT