കത്ത് വിവാദം; ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴിയെടുക്കും
BY NSH23 Nov 2022 4:37 AM GMT

X
NSH23 Nov 2022 4:37 AM GMT
തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. സംഭവത്തില്‍ കേസെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ആരോപണവിധേയനായ കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ എന്നിവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് കോര്‍പറേഷനില്‍തന്നെ തയ്യാറാക്കിയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. നേരത്തെ നടന്ന പ്രാഥമിക അന്വേഷണത്തില്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ല. കത്ത് തയ്യാറാക്കാനുപയോഗിച്ച കംപ്യൂട്ടര്‍, ഇത് പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ എന്നിവ പിടിച്ചെടുത്ത് പരിശോധനയ്ക്കയക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMT