Latest News

നാട്ടിലേക്ക് തിരിച്ചുപോവണം; മൂന്ന് ബംഗ്ലാദേശികള്‍ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍

നാട്ടിലേക്ക് തിരിച്ചുപോവണം; മൂന്ന് ബംഗ്ലാദേശികള്‍ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് തങ്ങളെ ആരോ തട്ടിക്കൊണ്ടുപോന്നതാണെന്നും മയക്കുമരുന്നു നല്‍കി മയക്കിയാണ് കൊണ്ടുവന്നതെന്നുമാണ് മൂന്നു പേരും പറയുന്നത്. കണ്ണുതുറന്നപ്പോള്‍ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് എത്തിയത്. തങ്ങള്‍ക്ക് സംഭവിച്ചതിനെക്കുറിച്ച് പോലിസിനോട്പറഞ്ഞപ്പോള്‍ പോലിസുകാര്‍ ഭക്ഷണം നല്‍കിയതല്ലാതെ തുടര്‍നടപടി കൈക്കൊണ്ടില്ല.

ജസ്റ്റിസ് പ്രതിഭ സിങിന്റെ ബെഞ്ചിലാണ് കേസ് പരിഗണനയ്ക്ക് വന്നതെങ്കിലും കേസ് ഏപ്രില്‍ 13ലേക്ക് മാറ്റി.

മാര്‍ച്ച് 4ാം തിയ്യതിയാണ് മൂന്നുപേരും ഒരു പരിചയക്കാരനൊപ്പം ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി കാണാന്‍ പുറപ്പെട്ടത്. അതിര്‍ത്തിക്കടുത്തുവച്ച് കൂടെയുള്ളയാള്‍ കഴിക്കാന്‍ ഭക്ഷണം നല്‍കി. അതോടെ ബോധം പോയി. പിന്നീട് കണ്ണുതുറന്നത് ഡല്‍ഹിയിലാണ്. അത് മാര്‍ച്ച് 10നാണെന്നാണ് പരാതിയില്‍ പറയുന്നത്.

അഭിഭാഷകരായ കമലേഷ് കുമാര്‍ മിശ്രയും റിതു മെയ്ത്തിയും അഭിഷേക് ആനന്ദുമാണ് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായത്.

നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം ചേരണമെന്നാണ് മൂവരുടെയും ആവശ്യം. തങ്ങള്‍ പല അധികാരികളെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it