Latest News

മുസ്‌ലിംലീഗിന്റേയും ക്രൈസ്തവ സഭയുടേയും നേതാക്കള്‍ കെ എസ് ഷാന്റെ വസതി സന്ദര്‍ശിച്ചു

ആര്‍എസ്എസ്സ് സംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ വസതി സന്ദര്‍ശിച്ച നേതാക്കള്‍ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.

മുസ്‌ലിംലീഗിന്റേയും ക്രൈസ്തവ സഭയുടേയും നേതാക്കള്‍ കെ എസ് ഷാന്റെ വസതി സന്ദര്‍ശിച്ചു
X

ആലപ്പുഴ: മുസ്‌ലിംലീഗ് നേതാക്കളും ഹൈന്ദവ, ക്രൈസ്തവ, മുസ്‌ലിം മത നേതാക്കളും ആര്‍എസ്എസ്സ് സംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ വസതി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, ജില്ലാ പ്രസിഡന്റ് എ എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് ബഷീര്‍കുട്ടി, ജില്ലാ സെക്രട്ടറിമാരായ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ എ റസാഖ്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് സാലിഹ്, ജനറല്‍ സെക്രട്ടറി വാഴയില്‍ അബ്ദുല്ല, മിഡിലീസ്റ്റ് കെഎംസിസി ജില്ലാ കോഡിനേറ്റര്‍ എ ആര്‍ സലാം എന്നിവരാണ് പരേതന്റെ വസതി സന്ദര്‍ശിച്ചത്.


കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ സിബിസിഐ ഉപാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, കെസിസി ഉപാധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത, മാവേലിക്കര ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍, മാവേലിക്കര മസ്ജിദ് ഇമാം അബ്ദുള്‍ വഹീദ് മൗലവി അല്‍ ഖാസിമി, കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവര്‍ ഷാനിന്റെ വസതി സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it