പാലാ ബിഷപ്പിന്റെ പ്രസ്താവന ചര്‍ച്ച ചെയ്തില്ല; വഹാബും കാസിം ഇരിക്കൂറും എല്‍ഡിഎഫ് യോഗത്തില്‍
നര്‍കോട്ടിക് ജിഹാദില്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്
BY sudheer23 Sep 2021 9:35 AM GMT

X
sudheer23 Sep 2021 9:35 AM GMT
തിരുവനനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്യാതെ എല്‍ഡിഎഫ് യോഗം. നര്‍കോട്ടിക് ജിഹാദ് പ്രസ്താവന സംബന്ധച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ചകളിലേക്ക് കടക്കാതിരുന്നത്. വിഷയത്തില്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്.
ബോര്‍ഡ് കോര്‍പറേഷന്‍ പദവികള്‍ സംബന്ധിച്ച് എല്‍ഡിഎഫിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് വിജയിപ്പിക്കാനും എല്‍ഡിഎഫില്‍ തീരുമാനമായി. ഇതോടെ കേരളത്തില്‍ ദേശീയ പ്രതിഷേധം ഹര്‍ത്താലായി മാറും. ഐഎന്‍എല്‍ പ്രതിനിധികളും ഇന്നത്തെ യോഗത്തിനെത്തി. പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരിഹരിച്ചതിന് പിന്നാലെ അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും ഒരുമിച്ചാണ് യോഗത്തിനെത്തിയത്.
Next Story
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT