Latest News

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ തുപ്പിയെന്ന്; ദുആ ചെയ്ത ഷാരൂഖ് ഖാനെതിരേ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ തുപ്പിയെന്ന്; ദുആ ചെയ്ത ഷാരൂഖ് ഖാനെതിരേ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം
X

മുംബൈ; കഴിഞ്ഞ ദിവസം മുംബൈയില്‍ ന്യൂമോണിയ മൂര്‍ച്ഛിച്ച് മരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനരികില്‍ ദുആ ചെയ്ത ഷാരൂഖ് ഖാനെതിരേ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം. ലതയുടെ മൃതദേഹത്തിരികില്‍ കൈ ഉയര്‍ത്തി ദുആ ചെയ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തുപ്പിയെന്നാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചാരണം നടക്കുന്നത്. ഹരിയാനയിലെ ബിജെപി നേതാവാണ് പ്രചാരണം തുടങ്ങിവച്ചത്.

കഴിഞ്ഞ ദിവസം മുംബൈയിലെ ശിവജി പാര്‍ക്കിലാണ് ലതാ മങ്കേഷ്‌കറുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.



അന്തരിച്ച ഗായികക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും എത്തിയിരുന്നു. മൃതദേഹത്തിനരികില്‍ ഇസ് ലാമിക രീതിയില്‍ ഷാരൂഖ് ഖാന്‍ ദുആ ചെയ്തു. ഭാര്യ ഗൗരി കൈകൂപ്പി പ്രാര്‍ത്ഥിച്ചു.





ഷാരൂഖ് പ്രാര്‍ത്ഥനാ രീതിക്കെതിരേയാണ് ഹിന്ദുത്വര്‍ രംഗത്തുവന്നത്. ദുആ ചെയ്ത ഷാരൂഖ് ഖാന്‍ ലതയുടെ മൃതദേഹത്തില്‍ തുപ്പിയെന്നാണ് ചിത്രം പങ്കുവെച്ച് ആരോപിക്കുന്നത്. ദുആ ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിലേക്കോ പുറത്തേക്കൂ മൃദുവായി ഊതുന്ന രീതി പതിവുണ്ട്. ഇതാണ് ഷാരൂഖിനെതിരേ വിദ്വേഷപ്രചാരകര്‍ ഉപയോഗിച്ചത്.

തുടക്കമിട്ടത് ഹരിയാന ബിജെപി ഐടി സെല്‍ മേധാവി

ഹരിയാനയിലെ ബിജെപി നേതാവ് അരുണ്‍ യാദവാണ് വിദ്വേഷപ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഷാരൂഖ് ദുആ ചെയ്യുന്ന വീഡിയോ പങ്കുവച്ച് 'അയാള്‍ തുപ്പിയോ?' എന്നായിരുന്നു അരുണ്‍ യാദവിന്റെ ചോദ്യം. ആ ട്വീറ്റ് പിന്നീട് നിരവധി ഹിന്ദുത്വര്‍ പങ്കുവച്ചു.

ഹരിയാനയിലെ ബിജെപി ഐടി സെല്ലിന്റെ സംസ്ഥാന ഇന്‍ചാര്‍ജ്ജാണ് അരുണ്‍ യാദവ്.

അരുണ്‍ യാദവിന്റെ പ്രചാരണം ശക്തിപ്പെട്ടതോടെ എതിര്‍കാംപയിനും വ്യാപകമായി. അരുണ്‍ യാദവിന്റെ വിഡ്ഢിത്വം ഉച്ചസ്ഥായിയിലായി എന്ന് അനു മിത്തല്‍ ട്വീറ്റ് ചെയ്തു.

'ആഗോള പ്രശസ്തനായ ഒരു മുസ് ലിം സൂപ്പര്‍സ്റ്റാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പോയി. അദ്ദേഹം കൈകള്‍ ഉയര്‍ത്തുകയും ദുആ ചെയ്യുകയും ഊതുകയും ചെയ്യുന്നു. അത് അദ്ദേഹത്തിന്റെ വിശ്വാസത്തിലും സ്‌നേഹത്തിലും വേരൂന്നിയ പ്രവൃത്തിയാണ്. മുത്തശ്ശിമാരും മാതാപിതാക്കളും അവരുടെ കുട്ടികള്‍ക്കായി ഇങ്ങനെ ചെയ്യാറുണ്ട്. ഇണകള്‍ അത് പരസ്പരം ചെയ്യുന്നു. വാത്സല്യമുള്ളവരും ചെയ്യാറുണ്ട്''- ഹിന്ദുത്വ പ്രചാരണത്തിനെതിരേ സിദ്രയെന്ന ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it