Latest News

ലക്ഷദ്വീപ്: ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമായ നടപടികള്‍ പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

ലക്ഷദ്വീപ്: ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമായ നടപടികള്‍ പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
X

പെരിന്തല്‍മണ്ണ: ലക്ഷദ്വീപിന്റെ സമാധാനാന്തരീക്ഷവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളും തകര്‍ക്കുന്ന തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെയും ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയും അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഉടനെ പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെട്ടത്തൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു

യോഗത്തില്‍ പി. അസൈനാര്‍ അധ്യക്ഷനായിരുന്നു. ജില്ല പ്രസിഡന്റ് വി. കെ. ജയസോമനാഥ് ഉത്ഘാടനം ചെയ്തു, എം. സിജീഷ് പ്രവര്‍ത്തന റിപോര്‍ട്ടും മേഖല സെക്രട്ടറി വി. സന്തോഷ് സംഘടനരേഖയും എം. ഗോപാലന്‍ ഭാവിപ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. എം. സോണില്‍ ദാസ് പി. മുസ്തഫ, എന്നിവര്‍ സംസാരിച്ചു. മറ്റ് ഭാരവാഹികള്‍. പി അസൈനാര്‍ പ്രസിഡന്റ്, എം. ജിഷ്ണു സെക്രട്ടറി.

Next Story

RELATED STORIES

Share it