Latest News

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി വീണ്ടും ലാഹോർ; തൊട്ടടുത്ത് ഡൽഹി

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി വീണ്ടും ലാഹോർ; തൊട്ടടുത്ത് ഡൽഹി
X

ലാഹോർ: ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി വീണ്ടും ലാഹോറിനെ തിരഞ്ഞെടുത്തതായി ന്യൂസ് ഇന്റർനാഷണൽ. അമേരിക്കൻ എയർ ക്വാളിറ്റ് ഇൻഡക്‌സ് കണക്കനുസരിച്ച് ലാഹോറിന്റെ എക്യുഐ 423ആണ്. രണ്ടാം സ്ഥാനത്ത് ഡൽഹിയാണ്.

മലിനീകരണം രൂക്ഷമായ ആദ്യത്തെ പത്ത് നഗരങ്ങളിൽ പാകിസ്താനിൽ നിന്ന് ഒരു നഗരംകൂടിയുണ്ട്, കറാച്ചി.

ലാഹോറിന്റെ എക്യുഐ ശരാശരി 301നു മുകളിലാണ്. ഡൽഹിയിൽ 229ആണ്. നേപ്പാളിലെ കാഠ്മണ്ഡുവാണ് മൂന്നാമത്, എക്യൂഐ 178.

സാധാരണ എയർ ക്വാളിറ്റി ഇൻഡക്സ് 0-50 നുമിടയിലാണെങ്കിൽ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.

സ്വിസ് ടെക്‌നോളജി കമ്പനിയായ ഐക്യുഎയര്‍ ആണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

Next Story

RELATED STORIES

Share it