Latest News

കുവൈത്തില്‍ സമഗ്ര സുരക്ഷയ്ക്കായി രണ്ടു പുതിയ ഫയര്‍ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി

കുവൈത്തില്‍ സമഗ്ര സുരക്ഷയ്ക്കായി രണ്ടു പുതിയ ഫയര്‍ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി
X

കുവൈത്ത് സിറ്റി: സമുദ്രവും കരപ്രദേശങ്ങളും ഉള്‍പ്പെടുത്തി അടിയന്തര ഇടപെടലുകളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ജാബിര്‍ പാലത്തിനരികില്‍ രണ്ടു പുതിയ ഫയര്‍ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ ഫോഴ്‌സ് മേജര്‍ ജനറല്‍ തലാല്‍ അല്‍ റൂമിയാണ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പുതിയ സ്‌റ്റേഷനുകളില്‍ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവങ്ങളുടെ സ്വഭാവം വിലയിരുത്തി ത്വരിത പ്രതികരണം ഉറപ്പാക്കുക, പൊതുജന സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനരീതി ആധുനികതയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉപകരണങ്ങളും സംവിധാനങ്ങളും നവീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് മേജര്‍ ജനറല്‍ തലാല്‍ അല്‍ റൂമി വ്യക്തമാക്കി.

Next Story

RELATED STORIES

Share it