Latest News

കുവൈത്ത്: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം കൂടി

പരമാവധി നിയമലംഘകരെ രാജ്യത്തുനിന്ന് പിഴയില്ലാതെ ഒഴിവാക്കുക എന്നതാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.

കുവൈത്ത്: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം കൂടി
X
കുവൈത്ത് സിറ്റി: അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ കുവൈത്ത് സര്‍ക്കാര്‍ ഒരു മാസം കൂടി അനുവദിച്ചു. ജനുവരി അവസാനം വരെ നിയമലംഘകര്‍ക്ക് കുവൈത്തില്‍ തങ്ങാം. കൊവിഡ് പ്രതിസന്ധിയും വിമാന യാത്രയിലെ പ്രശ്‌നങ്ങളും കണക്കിലെടുത്ത് അനധികൃത താമസക്കാര്‍ക്ക് നാടുവിടാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കുന്നത്.186,000 നിയമലംഘകരാണ് പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം നാടുവിടാനാണ് ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.


പരമാവധി നിയമലംഘകരെ രാജ്യത്തുനിന്ന് പിഴയില്ലാതെ ഒഴിവാക്കുക എന്നതാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് അതിര്‍ത്തികളെല്ലാം അടച്ചതോടെ നിയമലംഘകര്‍ക്ക് നാടുവിടാനുള്ള സാഹചര്യവും കുറഞ്ഞിരുന്നു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യംവിടാനുള്ള രേഖകള്‍ ശരിയാക്കിയവരില്‍ പലര്‍ക്കും നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. ജനുവരിക്ക് ശേഷം രാജ്യത്ത് നിയമലംഘകരുണ്ടെങ്കില്‍ അവരെ തിരിച്ചുവരാന്‍ കഴിയാത്ത വിധം നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നവംബര്‍ 30ന് അവസാനിച്ച പൊതുമാപ്പ് വീണ്ടും ദീര്‍ഘിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it