Latest News

കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 46 ആയി

വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട മുഴുവന്‍ പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 46 ആയി
X

സഖറിയ ഇരിട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് ബാധിതരുടെ എണ്ണം 46 ആയി. ഇറാനില്‍ നിന്നും വന്ന യാത്രക്കാരില്‍ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ മുഴുവന്‍ പേരും ഇറാനില്‍ നിന്നുമെത്തിയ യാത്രക്കാരാണ്. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് വീണ്ടും 500 ഓളം സ്വദേശികളെ ഒഴിപ്പിച്ചു കൊണ്ടുവന്നിരുന്നു. ഇതിനു പുറമേ ഇറ്റലി, തായ്‌ലന്റ് മുതലായ രാജ്യങ്ങളില്‍ നിന്നും കുവൈത്ത് സ്വദേശികളെ ഒഴിപ്പിച്ച് രാജ്യത്ത് തിരികെയെത്തിച്ചിരുന്നു. ഇവരില്‍ ഇറാനില്‍ നിന്നുള്ള യാത്രക്കാര്‍ ഒഴികെ മറ്റുള്ളവര്‍ മുഴുവന്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇറാനില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട മുഴുവന്‍ പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it