Latest News

ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ആഢംബര നികുതി ഏര്‍പ്പെടുത്തിയത് പുനപ്പരിശോധിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ആഢംബര നികുതി ഏര്‍പ്പെടുത്തിയത് പുനപ്പരിശോധിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ
X

തിരൂര്‍: ഭൂമിയില്ലാത്തവര്‍ക്കും പാര്‍പ്പിട സൗകര്യമില്ലാത്ത പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും താമസസൗകര്യമൊരുക്കുന്ന ക്വാര്‍ട്ടേഴ്‌സ് ഉടമകളില്‍ നിന്ന് ആഢംബര നികുതി ഈടാക്കുന്നതിനെതിരേ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍. ഉടമകള്‍ വാടക ഈടാക്കുന്നുണ്ടെങ്കിലും ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ രാഷ്ട്രസേവന രംഗത്ത് പങ്കാളികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ആഢംബര നികുതി ഏര്‍പ്പെടുത്തിയത് പുനപ്പരിശേധിക്കണമെന്നുള്ള ഉടമകളുടെ ആവശ്യം ന്യായമാണെന്നും എം.എല്‍.എ പറഞ്ഞു. ക്വാര്‍ട്ടേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് തിരൂരില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി.പി അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സംഘടനയുടെ പ്രസിഡന്റ് ആഷിഫ് കണ്ടാത്ത് അധ്യക്ഷനായി.

എസ്.എസ്.എല്‍.സി, പ്ലസ്ടു ഫുള്‍ എ പ്ലസ്സ് വാങ്ങിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ മൊയ്തീന്‍ മൂപ്പന്‍, ചിണ്ടു ശരീഫ്, ഉമ്മര്‍ കാളിയാടന്‍, സമദ് മുത്താണികാട്, ഷാഫി പുളിക്കല്‍, കുഞ്ഞാലന്‍കുട്ടി, വി.വി രവി ചമ്രവട്ടം, സാഹിര്‍ ആലത്തിയൂര്‍, ബഷീര്‍ കെ.പി എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറി സൈതുമുഹമ്മദ് മണ്ടകത്തിങ്ങല്‍ സ്വാഗതവും ബഷീര്‍ എ.കെ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it