കുഞ്ഞാലിക്കുട്ടിയും ലീഗും ജനാധിപത്യത്തെ പരിഹസിക്കുന്നു: പി അബ്ദുല്‍ ഹമീദ്
യുപിഎ അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രിയാകാമെന്നുമുള്ള അതിമോഹമാണ് കുഞ്ഞാലിക്കുട്ടിയെ എം.പിയാകാന്‍ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമുള്ള പ്രഖ്യാപനം ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. രാഷ്ട്രീയത്തില്‍ മാറിയും തിരിഞ്ഞും കോമാളി വേഷം കെട്ടുന്നത് ജനങ്ങളുടെ നികുതി പണം കൊണ്ടാണെന്ന ചിന്ത വേണം. യുപിഎ അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രിയാകാമെന്നുമുള്ള അതിമോഹമാണ് കുഞ്ഞാലിക്കുട്ടിയെ എം.പിയാകാന്‍ പ്രേരിപ്പിച്ചത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ അത് തകര്‍ന്നടിഞ്ഞപ്പോള്‍ ഇനി സംസ്ഥാനത്തേക്ക് മടങ്ങി വരാനൊരുങ്ങുകയാണ്. ഫാഷിസ്റ്റ് ഭരണകൂട ഭീകരത രാജ്യത്ത് ഭീതി വിതയ്ക്കുമ്പോള്‍ അധികാര കസേര മാത്രം ലക്ഷ്യമിട്ട് രാഷ്ട്രീയ ഭൂമിക മാറി കളിക്കുന്നവരുടെ കപട രാഷ്ട്രീയവും ന്യൂനപക്ഷ സ്‌നേഹവും പൊതു സമൂഹം തിരിച്ചറിയുമെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT