എന്‍ആര്‍ഇ നിക്ഷേപം സ്വീകരിക്കാന്‍ എആര്‍ നഗര്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതിയില്ല; പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍. പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ എആര്‍ നഗര്‍ സഹകരണ ബാങ്കിലെ നിക്ഷേപം നിയമസഭയില്‍ വീണ്ടും ഉന്നയിച്ചു. എആര്‍ നഗര്‍ ബാങ്കിന് എന്‍ആര്‍ഇ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് അനുമതിയില്ലെന്നായിരുന്നു ജലീലിന്റെ ആരോപണം. നിയമസഭ ചോദ്യോത്തര വേളയിലാണ് കെടി ജലീല്‍ ഈ ആരോപണമുന്നയിച്ചത്.
'കാര്‍ഷിക വായ്പ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയതിട്ടുള്ള എആര്‍ നഗര്‍ സഹകരണ ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ക്ക് എന്‍ആര്‍ഇ നിക്ഷേപം തുടങ്ങാന്‍ ആര്‍ബിഐ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇത് യാര്‍ഥാര്‍ഥ്യമായിരിക്കെ, എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ തന്റ മകന്റെ പേരിലുള്ള എന്‍ആര്‍ഇ നിക്ഷേപമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാപരമായി ശരിയാണോ'-കെടി ജലീല്‍ ചോദിച്ചു.
എആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്‌തെന്നും ഇന്നലെയും ജലീല്‍ നിയമസഭയില്‍ ആരോപണമുന്നയിച്ചിരുന്നു.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT