Latest News

കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം; ആരോഗ്യമന്ത്രിക്ക് പരിക്ക്

കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം; ആരോഗ്യമന്ത്രിക്ക് പരിക്ക്
X

കണ്ണൂര്‍: കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന് പരിക്ക്. വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കല്‍ രംഗത്തെ അനാസ്ഥ ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.

സംഭവത്തെത്തുടർന്ന് മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത പോലീസ് സുരക്ഷയ്ക്കിടയിലും പ്രവർത്തകർ മന്ത്രിക്ക് തൊട്ടടുത്തെത്തി പ്രതിഷേധിച്ചത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ റെയിൽവേ സ്റ്റേഷനിൽ നിന്നും മാറ്റിയത്.

Next Story

RELATED STORIES

Share it