കെഎസ്ടിയുസിഎച്ച് പ്രതിഭാ ക്വിസ്: കോഴിക്കോട് ജേതാക്കള്‍
ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിലെ യു പി അഞ്ജല്‍ മുഹമ്മദ്, പി എസ് ആദര്‍ശ് എന്നിവരാണ് കോഴിക്കോടിനെ വിജയത്തിലെത്തിച്ചത്. കാസര്‍ക്കോഡ് ജില്ല രണ്ടാമതും മലപ്പുറം മൂന്നാമതുമെത്തി.

കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കെഎസ്ടിയു സംസ്ഥാന കമ്മറ്റി പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മല്‍സരത്തില്‍ കോഴിക്കോട് ജില്ലാ ടീം ഒന്നാമതായി.
ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിലെ യു പി അഞ്ജല്‍ മുഹമ്മദ്, പി എസ് ആദര്‍ശ് എന്നിവരാണ് കോഴിക്കോടിനെ വിജയത്തിലെത്തിച്ചത്. കാസര്‍ക്കോഡ് ജില്ല രണ്ടാമതും മലപ്പുറം മൂന്നാമതുമെത്തി. കാസര്‍ക്കോട്ടെ കയ്യൂര്‍ ഗവ. വി എച്ച് എസിലെ അഭിജാ അര്‍ജുന്‍, ആതിത്യാ രവീന്ദ്രനും മലപ്പുറത്തെ കെ കെ എം എച്ച് എസ് ചീക്കോട്ടെ അര്‍ജുന്‍ ആര്‍ വാര്യര്‍, നിഥിന്‍രാജ് വിപി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പ്രതിഭാ ക്വിസ് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ ഉല്‍ഘാടനം ചെയ്തു. ഡോ. കായംകുളം യൂനുസ്, ഉമര്‍ പാണ്ടികശാല സംസാരിച്ചു.
സമാപനവും സമ്മാനദാനവും മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാദ്യ സെക്രട്ടറി എ ഷാജഹാന്‍ ഐഎഎസ് മുഖ്യാതിഥിയായിയായിരുന്നു. കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഏ കെ സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി പി ചെറിയ മുഹമ്മദ്, ഷിഹാബ് പള്ളിക്കര, ജനറല്‍ സെക്രട്ടറി വി കെ മൂസ, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍, കരീം പടുകുണ്ടില്‍, പി കെ അസീസ്, പി കെ എം ഷഹീദ്, ബശീര്‍ ചെറിയാണ്ടി, എ സി അത്താവുള്ള, എം അഹമ്മദ്, യൂസുഫ് ചേലപ്പള്ളി, പി ടി എം ഷറഫുന്നീസ, സി എം അലി, പി വി ഹുസൈന്‍, കെ എം എ നാസര്‍ സംസാരിച്ചു.
RELATED STORIES
അറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMT