കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സെസ്സ് ഒഴിവാക്കി

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വ്വീസിലും ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി സിഎംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ്സ് ഒഴിവാക്കിയതെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന് അറിയിച്ചു.
സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സിഎംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ പ്രത്യേക നിരക്കില്‍ നടത്തുന്ന മറ്റ് ബോണ്ട് സര്‍വ്വീസുകളില്‍ കൂടുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിക്കുന്നത് വഴി ഈ വരുമാനക്കുറവ് പരിഹരിക്കാന്‍ കഴിയുമെന്നുമെന്നുമാണ് വിലയിരുത്തല്‍ . അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതു പ്രകാരം ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
RELATED STORIES
എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
10 Aug 2022 1:46 PM GMTതളിപ്പറമ്പില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പീരങ്കി കണ്ടെത്തി
10 Aug 2022 9:41 AM GMTകണ്ണൂരില്‍ സഹപാഠിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച പ്രതിക്ക്...
10 Aug 2022 5:57 AM GMTകണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം
8 Aug 2022 5:12 AM GMTഉരുൾപൊട്ടൽ: കണിച്ചാറിൽ 2.74 കോടിയുടെ കൃഷിനാശം
4 Aug 2022 11:17 AM GMTകനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു
2 Aug 2022 8:18 AM GMT