Latest News

കെഎസ്ആര്‍ടിസി ബസ്സ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്സ് നിയന്ത്രണം വിട്ട് രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ്സ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
X

കുന്ദമംഗലം: ചൂലാംവയലില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ്സ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ചുണ്ടായ അപകടത്തില്‍ മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്സ് നിയന്ത്രണം വിട്ട് രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ടാക്‌സിയും ഗുഡ്‌സ് ഓട്ടോയും മറിഞ്ഞാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കനത്ത മഴക്കിടെയായിരുന്നു അപകടം. ഇറക്കത്തില്‍ നിന്ന് ബസ്സ് നിയന്ത്രണം വിട്ട് ഗുഡ്‌സിലും പിന്നീട് ഓട്ടോ ടാക്‌സിയിലും ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം.


Next Story

RELATED STORIES

Share it