Latest News

കെഎസ്ഇബി സര്‍ചാര്‍ജ് നവംബറിലും തുടരും

യൂണിറ്റിന് 10 പൈസയാണ് സര്‍ചാര്‍ജ്

കെഎസ്ഇബി സര്‍ചാര്‍ജ് നവംബറിലും തുടരും
X

തിരുവനന്തപുരം: നവംബറിലും കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 10 പൈസയെന്ന നിലയില്‍ സര്‍ചാര്‍ജ് നിലനിര്‍ത്തുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.


സെപ്റ്റംബറില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനിടെ ഉണ്ടായ 58.47 കോടിയുടെ അധിക ചെലവ് പരിഹരിക്കുന്നതിനായാണ് ഈ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത്. കഴിഞ്ഞ മാസവും അതേ നിരക്കില്‍ സര്‍ചാര്‍ജ് പിരിച്ചിരുന്നതായാണ് റിപോര്‍ട്ട്.

പ്രതിമാസ ബില്ലുകാര്‍ക്കും ദ്വൈമാസ ബില്ലുകാര്‍ക്കും ഒരേ നിരക്കിലാണ് ഈടാക്കുന്നത്. ജൂലൈയില്‍ ഉണ്ടായ 26.28 കോടിയുടെ അധിക ബാധ്യതയെ അടിസ്ഥാനമാക്കി സെപ്റ്റംബര്‍ മാസത്തില്‍ സര്‍ചാര്‍ജ് പിരിച്ചിരുന്നതായും ബോര്‍ഡ് വ്യക്തമാക്കി.

ആഗസ്റ്റ് മാസത്തില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് ഒന്‍പത് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് എട്ട് പൈസയുമായിരുന്നു സര്‍ചാര്‍ജ് നിരക്ക്. എന്നാല്‍, വൈദ്യുതി വാങ്ങല്‍ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് നവംബറിലും 10 പൈസ നിരക്കില്‍ സര്‍ചാര്‍ജ് തുടരാനാണ് കെഎസ്ഇബിയുടെ തീരുമാനം.

വിപണിയിലെ വൈദ്യുതി വിലയും ഉല്‍പ്പാദനച്ചെലവും ആശ്രയിച്ചായിരിക്കും ഇന്ധന സര്‍ചാര്‍ജ് നിശ്ചയിക്കുന്നതെന്നും ആവശ്യമായപ്പോള്‍ നിരക്കില്‍ മാറ്റംവരുത്തുമെന്നും ബോര്‍ഡ് പ്രതിനിധികള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it