മുന്നണിയുടെ പിന്തുണയുള്ളത് കൊണ്ടാണ് നില്‍ക്കാന്‍ പറ്റുന്നത്; കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ ബോര്‍ഡ് പരിഹരിക്കുമെന്നും മന്ത്രി
കെഎസ്ഇബി കമ്പനിയാണ്. ചെയര്‍മാന്‍ മാത്രമായല്ല, ബോര്‍ഡ് ഒന്നാകെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി.
കെഎസ്ഇബി കമ്പനിയാണ്. ചെയര്‍മാന്‍ മാത്രമായല്ല, ബോര്‍ഡ് ഒന്നാകെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ക്ക് പരിഹരിക്കാവുന്ന പ്രശ്‌നമാണ്. അവിടെ പരിഹരിച്ചില്ലെങ്കിലേ മന്ത്രി ഇടപെടേണ്ടതുള്ളൂ. മുന്നണിയുടെ പൂര്‍ണ്ണ പിന്തുണയുള്ളത് കൊണ്ടാണ് നില്‍ക്കാന്‍ പറ്റുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. സര്‍ക്കാര്‍ വന്ന ശേഷം വൈദ്യുതി ഉല്‍പാദനം കൂടി. ചാര്‍ജ് വര്‍ധിപ്പിച്ച് മുന്നോട്ട് പോകാനാവില്ല. ചെലവ് ചുരുക്കി വൈദ്യുതി കൂടുതല്‍ ഉല്പാദിപ്പിക്കാനാണ് ശ്രമം. 14000 കോടിയായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നഷ്ടം. ഇപ്പോള്‍ പ്രവര്‍ത്തനം ലാഭത്തിലായി. ഈ സര്‍ക്കാര്‍ വന്ന ശേഷം 105 മെഗാവാട്ട് ഉല്പാദന വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT