കുട്ടികളുടെ പോഷകാഹാരം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് കെപിഎസ്ടിഎ

താനൂര്‍: കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാതെ അവര്‍ക്ക് അവകാശപ്പെട്ട പോഷകാഹാരം പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയിലും ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് കെപിഎസ്ടിഎ താനൂര്‍ ഉപജില്ല കമ്മിറ്റി താനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസിനുമുന്നില്‍ അടുപ്പ് കൂട്ടല്‍ സമരവും പ്രതിഷേധ സംഗമവും നടത്തി.
അനാവശ്യ ചെലവുകളിലൂടെ ധൂര്‍ത്തു തുടരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ യോഗം പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി സമരം ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സിലര്‍ ഷുക്കൂര്‍ പിലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബിനു മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ എന്‍. ബി.ബിജു പ്രസാദ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി പി ഷറഫുദ്ദീന്‍, ഉപജില്ലാ പ്രസിഡന്റ് ജിന്റോ ജേക്കബ്. ഉപജില്ലാ സെക്രട്ടറി ജിനേഷ്. അനില്‍ പരപ്പനങ്ങാടി. പി, പി കെ ശശി കുമാര്‍, ബിനു മോഹന്‍, ദിലീപ് ബിജു ഇ എം എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTജെറ്റ് വിമാനം വാങ്ങല്‍ അഴിമതി: റോള്‍സ് റോയ്സിനെതിരെ സിബിഐ കേസെടുത്തു
29 May 2023 9:59 AM GMTധനകാര്യം സിദ്ധരാമയ്യക്ക് ; ശിവകുമാറിന് നഗരവികസനം; സമീര്‍ അഹമ്മദ് ഖാന്...
29 May 2023 6:39 AM GMT