കെപിഎംഎസ് നേതാവിന്റെ സത്യസന്ധത: സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുകിട്ടി

മാള: യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് കെപിഎംഎസ് നേതാവിന്റെ സത്യസന്ധത മൂലം ഉടമയ്ക്ക് തിരിച്ചുകിട്ടി. കെപിഎംഎസ് നേതാവ് പ്രസിഡന്റ്് ബാബുവിന്റെ സത്യസന്ധതയാണ് ഉടമയെ തുടച്ചത്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന് സമീപം താമസിക്കുന്ന തരുപീടികയില്‍ ജലീലിന്റെ ഭാര്യയുടെ ബാഗാണ് നഷ്ടപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴി ബാഗ് നഷ്ടപ്പെടുകയായിരുന്നു. ജലീല്‍ ഇരിങ്ങാലക്കുട പോലീസ്സില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടയില്‍ വെള്ളാങ്കല്ലൂര്‍ സ്വദേശി പയ്യാക്കല്‍ ബാബുവിന് ബാഗ് വഴിയില്‍ നിന്ന് കളഞ്ഞു കിട്ടി. ഉടനെ ബാബു അത് ഇരിങ്ങാലക്കുട പോലീസില്‍ ഏല്‍പ്പിച്ചു. ഇരിങ്ങാലക്കുട എസ്‌ഐ പി ജി അനൂപ് ബാഗിന്റെ ഉടമയെ വിളിച്ചു വരുത്തുകയും എസ്‌ഐയുടെ സാന്നിദ്ധ്യത്തില്‍ ബാഗ് ഉടമ ജലീലിനെ ഏല്‍പ്പിക്കുകയും ചെയ്തു. ബാബുവിന്റെ സത്യസന്ധതയെ എല്ലാവരും അഭിനന്ദിച്ചു. കെപിഎംഎസ് നടുവത്ര ശാഖാ പ്രസിഡന്റാണ് ബാബു.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMT