- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'തെരുവില്‍ അലയുന്നവരില്ലാത്ത കോഴിക്കോട്': ഉദയം പദ്ധതി ജൂണ്‍ 22ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ മുഴുവന്‍ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന ക്യാംപസ് ജൂണ്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഇനി തെരുവുകളില്‍ കഴിയുന്നവര്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഉദയം പദ്ധതിയെന്ന് കലക്ടര്‍ പറഞ്ഞു.
ചേവായൂര്‍ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് പദ്ധതിയുടെ പ്രധാന കേന്ദ്രം സജ്ജമായത്. വൈകീട്ട് 5.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന്‍ എം.പി, തുടങ്ങിയവര്‍ സംബന്ധിക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്കാലിക ക്യാംപുകള്‍ ഒരുക്കി നല്‍കിയിരുന്നു. ഇതുവരേ 1,400 ല്‍ അധികം ആളുകള്‍ക്ക് പൊതുജനപങ്കാളിത്തത്തോടെ പുനരധിവാസ സേവനങ്ങള്‍ ലഭ്യമാക്കി. ഇതില്‍ 400 ഓളം വരുന്ന അന്തേവാസികളെ വെള്ളിമാടുകുന്ന്, മാങ്കാവ്, ഈസ്റ്റ്ഹില്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്. മെയിന്‍ ക്യാംപസില്‍ 150 പേരെ വരെ പുനരധിവസിപ്പിക്കാന്‍ പറ്റും.
ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അന്തേവാസികള്‍ക്ക് ആവശ്യമായ മാനസിക പരിചരണം നല്‍കുന്നത്.
പരിചരണ കേന്ദ്രങ്ങളില്‍ നൈപുണ്യ പരിശീലനം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സുരക്ഷിതമായ തൊഴിലിനായുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ നിറവേറ്റുന്നതിനായി തയ്യാറാക്കുക, സ്വയം സുസ്ഥിര ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളിലും പദ്ധതി മുഖാന്തരംസഹായംലഭ്യമാക്കുന്നുണ്ട്.അര്‍ഹതപ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐ.ഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ നല്‍കി അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. എ വി.കെ.സി മമ്മദ് കോയ ഒരു കോടിയും, ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് 50 ലക്ഷം അടക്കം സുമനസ്സുകളുടെ സഹായത്താല്‍ രണ്ടു കോടിയോളം രൂപ ചിലവിലാണ് കോഴിക്കോട് ചേവായൂര്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് ഉദയത്തിന്റെ നാലാം ഭവനമൊരുങ്ങിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















