Latest News

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ചികില്‍സക്കുമായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആരംഭിക്കുന്നു

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ചികില്‍സക്കുമായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആരംഭിക്കുന്നു
X

തിരുവനന്തപുരം: കാന്‍സര്‍ ചികില്‍സയില്‍ ആര്‍സിസിയും എംസിസിയും പോലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ചികില്‍സക്കുമായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന പ്രത്യേക ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു. ഇതിനായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രൊഫസര്‍- 14, അസോസിയേറ്റ് പ്രൊഫസര്‍ -7, അസിസ്റ്റന്റ് പ്രൊഫസര്‍ - 39 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്.

ആദ്യഘട്ടമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.




Next Story

RELATED STORIES

Share it