Latest News

കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് അഗ്നിക്കിരയാക്കി

കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് അഗ്നിക്കിരയാക്കി
X

കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴെ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ് ഷിബിന്‍. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. കെഎല്‍ 56 ഡി 3899 നമ്പര്‍ ബൈക്കാണ് കത്തിനശിച്ചത്. ബൈക്ക് കത്തിച്ചത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഷിബിന്‍.

Next Story

RELATED STORIES

Share it