കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയ്ക്കല്‍ കൈലാസ മന്ദിര പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അധ്യക്ഷനാവും.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാസ്ഥാപകന്‍ വൈദ്യരത്‌നം പി.എസ് വാരിയരുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സ്ഥാപക ദിനാഘോഷം ഇന്ന് (ജനുവരി 16) നടക്കും. സ്ഥാപക ദിനാഘോഷത്തിന്റെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോട്ടയ്ക്കല്‍ കൈലാസ മന്ദിര പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അധ്യക്ഷനാവും. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ വിവിധ ജനപ്രതിനിധികള്‍, ആര്യവൈദ്യശാല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top