Latest News

സൗദി അറേബ്യയെയും ബഹ്‌റയ്നെയും ബന്ധിപ്പിക്കുന്ന കോസ്‌വേ വീണ്ടും തുറന്നു

സൗദി അറേബ്യയെയും ബഹ്‌റയ്നെയും ബന്ധിപ്പിക്കുന്ന കോസ്‌വേ വീണ്ടും തുറന്നു
X

സൗദി : സൗദി അറേബ്യയെയും ബഹ്റയ്നെയും ബന്ധിപ്പിക്കുന്ന നിർണായകമായ കിംഗ് ഫഹദ് കോസ്‌വേ ഗതാഗതത്തിനായി വീണ്ടും തുറന്നു.

സുരക്ഷാ കാരണങ്ങളാൽ ഇന്ന് രാവിലെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവച്ചതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിരുന്നു.

മുൻകരുതൽ നടപടിയായാണ് ഈ നടപടി സ്വീകരിച്ചത്. സ്ഥിതിഗതികൾ സാധാരണ നിലയിലായതിനുശേഷം, പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചു.

കോസ്‌വേ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ തന്നെ ഇത് അടച്ചിട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.

Next Story

RELATED STORIES

Share it