Latest News

വേങ്ങരയിൽ കൊട്ടിക്കലാശത്തിന് നിരോധനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

വേങ്ങരയിൽ കൊട്ടിക്കലാശത്തിന് നിരോധനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
X

വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വേങ്ങര പോലീസ് പരിധിയിൽ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് നടത്താനിരുന്ന 'കൊട്ടിക്കലാശം' പോലീസ് കർശനമായി നിരോധിച്ചു.

ഇന്നലെ വേങ്ങരയിലുണ്ടായ

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പോലീസിന്റെയും സ്ഥാനാർത്ഥി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

മണ്ഡലം കേന്ദ്രീകരിച്ചും പഞ്ചായത്ത് കേന്ദ്രീകരി ച്ചതുമായ യാതൊരു "കൊട്ടിക്കലാശവും "

നടത്താൻ പാടില്ലെന്നാണ് നിർദ്ദേശം.

പ്രചരണ വാഹന അനൗൺസ്മെൻ്റ്, കവലപ്രസംഗം എന്നിവ 6 മണി വരെ സ്വയം നിയന്ത്രണത്തിൽ നടത്താവുന്നതാണ്.

പ്രവർത്തകർ റാലിയായോ കൂട്ടമായോ സംഘടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ ഓരോ പാർട്ടികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലങ്ങൾ നിശ്ചയിച്ചു നൽകിയിരുന്നു. ഇന്നലെ എൽഡിഎഫ് സ്ഥാനാർത്ഥി സബാഹിൻ്റെ റോഡ് ഷോ വേങ്ങര ടൗണിൽ എത്തിയതോടെ ലീഗ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.

Next Story

RELATED STORIES

Share it