Latest News

കൂരിയാട് ദേശീയപാത തകര്‍ച്ച; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കണം

കൂരിയാട് ദേശീയപാത തകര്‍ച്ച; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കണം
X

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകര്‍ച്ചയില്‍ ദേശീയപാത അതോറിറ്റി കടുത്ത നടപടി തുടങ്ങി. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി അവശിഷ്ടങ്ങള്‍ നീക്കി സ്വന്തംചെലവില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇത് കമ്പനി വഹിക്കണം. പാതയുടെ തകര്‍ച്ച പരിശോധിച്ച ഐഐടി വിദഗ്ധരടങ്ങിയ സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറിക്ക് കൈമാറി. ഇതുപ്രകാരമാണ് നടപടി. ഡല്‍ഹി ഐഐടിയിലെ ഡോ. അനില്‍ ദീക്ഷിത്, കാണ്‍പൂര്‍ ഐഐടിയിലെ ഡോ. ജിമ്മി തോമസ്, ഗാന്ധിനഗര്‍ ഐഐടിയിലെ ഡോ. കെ മോഹന്‍കൃഷ്ണ എന്നിവരാണ് പ്രാഥമികപരിശോധന നടത്തി റിപോര്‍ട്ട് നല്‍കിയത്. മണ്ണിന്റെ സവിശേഷത കണക്കിലെടുക്കാതെ രൂപകല്പനയും നിര്‍മാണവും നടത്തിയത് ഗുരുതരവീഴ്ചയാണെന്ന് സമിതി കണ്ടെത്തി.

കൂടുതല്‍ പരിക്കുകളില്ലാത്ത മറുവശത്തെ സര്‍വീസ് റോഡ് കേടുപാടുകള്‍ പരിഹരിച്ച് എല്ലാവിധ സുരക്ഷയും ഉറപ്പാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. ജൂണ്‍ ആദ്യവാരത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it