Latest News

കൊല്ലം ബൈപ്പാസ് ടോള്‍ പിരിവ്; ലോക് ഡൗണിന് ശേഷം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെന്ന് ജില്ലാ ഭരണകൂടം

പ്രതിഷേധത്തെ തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചത്

കൊല്ലം ബൈപ്പാസ് ടോള്‍ പിരിവ്; ലോക് ഡൗണിന് ശേഷം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെന്ന് ജില്ലാ ഭരണകൂടം
X

കൊല്ലം: ബൈപാസ് ടോള്‍പിരിവ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമെന്ന് ജില്ലാ ഭരണകൂടം. ലോക് ഡൗണിന് ശേഷം സര്‍ക്കാരുമായി ആലോചിച്ച്് തീരുമാനിക്കാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനം.

സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണം, അപകട സാധ്യത ഒഴിവാക്കണം എന്നീ ആവശ്യങ്ങളാണ് പ്രദേശവാസികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ലോക് ഡൗണിന് ശേഷം ചീഫ് സെക്രട്ടറി തല ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

കൊല്ലം ബൈപാസ് ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിവിധ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിയിരുന്നു. തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it