Latest News

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ പ്രതിനിധികളില്ല; രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന നിലപാടിന്റെ ഭാഗമാണോ ഇതെന്നും കോടിയേരി

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ പ്രതിനിധികളില്ല; രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന നിലപാടിന്റെ ഭാഗമാണോ ഇതെന്നും കോടിയേരി
X

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്‍. സിപിഎം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെപിസിസി പ്രസിഡന്റെന്നും കോടിയേരി പറഞ്ഞു.

നിയന്ത്രണങ്ങള്‍ പാലിക്കാനാണ് പൊതു സമ്മേളനം ഒഴിവാക്കിയത്. ഹാളിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 300 പേരെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമ്മേളനം നടത്തിയതെന്നും കോടിയേരി ന്യായീകരിച്ചു.

രാജ്യത്ത് പുതുചരിത്രമാണ് കര്‍ഷക സമരം. കര്‍ഷകരുടെ മുദ്രാവാക്യം അംഗീകരിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. ഒടുവില്‍ മോദി മുട്ടുകുത്തിയില്ലേ. രാജ്യത്ത് വര്‍ഗ സമരം നടത്തണം. രാജ്യമാകെ സര്‍ക്കാറിനെതിരെ പ്രതിഷേധമുയരുന്നു. വര്‍ഗീയ ഭരണത്തിന് അന്ത്യം കുറിക്കുന്നത് ജനങ്ങളുടെ പോരാട്ടത്തിലൂടെയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it