- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടിഞ്ഞി ഫൈസല്‍ വധം; കേസ് ഡയറിയുള്‍പ്പെടെയുള്ള തെളിവുകളുടെ പരിശോധന പുരോഗമിക്കുന്നു

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ വധക്കേസ് വിചാരണയിലേക്ക് കടക്കുന്നു. അതിന് മുന്നോടിയായുള്ള തെളിവുകളുടെ പരിശോധന തുടങ്ങി. തിരൂര്‍ കോടതിയില്‍ ശനിയാഴ്ച്ച കേസ് ഡയറി, സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് റിപോര്‍ട്ട്,മറ്റു ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധന നടന്നു. ഏപ്രില്‍ നാലിന് ബാക്കിയുള്ളവയുടെ പരിശോധന നടക്കും. ജഡ്ജിന്റെ നേതൃത്വത്തില്‍ വക്കീലന്മാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. 2016 നംവബര്‍ 19 പുലര്‍ച്ചെ നടന്ന കൊടിഞ്ഞി ഫൈസല്‍ കൊലപാതകത്തില്‍ ആര്‍എസ്എസ് പ്രവത്തകരായ 16 പ്രതികളാണുള്ളത്. തുടക്കത്തില്‍ കേരള പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ 600 പേജുള്ള കുറ്റപത്രവും 207 സാക്ഷികളും നൂറിലേറെ മറ്റു സാഹചര്യതെളിവുകളുമാണുള്ളത്. കേസിലെ രണ്ടാം പ്രതി തിരൂര്‍ സ്വദേശി ബിബിന്‍ നേരത്തെ കൊല്ലപ്പെട്ടതിനാല്‍ ഇയാളെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 15 പ്രതികളും ജാമ്യത്തിലാണുള്ളത്.
പ്രതികള്‍ക്ക് വേണ്ടി അഡ്വ. ഈശ്വരനും ഫൈസലി ന്റെ കുടുംബത്തിന് വേണ്ടി അഡ്വ.കുമാരന്‍ കുട്ടിയുമാണ് കോടതിയില്‍ ഹാജറാകു ന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോടതി കേസിന്റെ ഫയലുകള്‍ വിശദമായി പരിശോധിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങള്‍, വിവിധ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ലാബ് പരിശോധന ഫലങ്ങള്‍, പോലിസ് കണ്ടെത്തിയ മറ്റു സാഹചര്യ തെളിവുകളെല്ലാം വിശദമായ പരിശോധനക്കാണ് കോടതി വിധേയമാക്കുന്നത്. രണ്ട് മാസത്തിനകം തന്നെ കേസിലെ വിചാരണ തുടങ്ങുമെന്നാണ് പ്രതീക്ഷ. ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പി നൊടുവിലാണ് വിചാരണ ആരംഭിക്കാന്‍ പോകുന്നത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അലംഭാവവും കേസില്‍ വലിയ കാല താമസമുണ്ടായി.
കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെട്ട ശേഷം കൊല്ലപ്പെ കാസര്‍കോട്ടെ റിയാസ് മൗലവി കേസില്‍ കോടതി ഇതിനോടകം വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞിരുന്നു. എന്നാല്‍ ഫൈസല്‍ വധക്കേസില്‍ സര്‍ക്കാര്‍ വിവിധ തരത്തിലുള്ള തടസ്സവാദങ്ങളുന്നയിച്ച് തുടക്കം മുതമുതലേ പ്രതി കളെ സഹായിക്കുന്ന നിലപാടിലാണ് മുന്നോട്ട് പോയിരുന്നത്. ഫൈസലിന്റെ ഭാര്യ ജസ്‌ന സ്‌പെഷല്‍ പബ്ലിക്ക് പ്രോ സിക്യൂട്ടറെ നിയമിക്കണമെ ന്നാവശ്യപ്പെട്ട് സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിച്ച് കാ ത്തിരിക്കേണ്ടി വന്നത് ഏറെ ക്കാലമാണ്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കാതെ വന്ന തോടെ എസ്ഡിപിഐ,മുസ്ലിം യൂത്ത്ലീഗ്, വെല്‍ഫെയര്‍, സോളിഡാരിറ്റി അടക്കമുള്ള സംഘടനകള്‍ ബഹുജന പ്രക്ഷോഭം സംഘടി പ്പിച്ചതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്.
കേസില്‍ കാലതാമസം നേരിട്ടത് മൂലം സാക്ഷികളില്‍ ചിലര്‍ മരണപ്പെടുകവരെയുണ്ടായി. ജില്ലയെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് നടത്തിയ കൊലപാതകമെന്നതിനാല്‍ ഏറെ ആശങ്കയോടെയാണ് കേസിനെ കാണുന്നത്.
RELATED STORIES
ലഹരിക്കെതിരേ ഫുട്ബോള്‍ ലഹരി
23 May 2025 8:02 AM GMTവില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ...
23 May 2025 7:58 AM GMTമാതാവ് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവം; മാതാവിന്...
23 May 2025 7:48 AM GMTകൂട്ടബലാല്‍സംഗക്കേസ്; ജാമ്യം ലഭിച്ചതില്‍ വിജയാഘോഷം നടത്തി പ്രതികള്‍,...
23 May 2025 7:30 AM GMTഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസ്; പ്രതികള്‍ക്ക് ജാമ്യം...
23 May 2025 6:18 AM GMTരണ്ടു കോടിയുടെ കൈക്കൂലിക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഇഡി അസിസ്റ്റന്റ് ...
23 May 2025 6:00 AM GMT