Latest News

കൊച്ചി: അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതി പോലിസ് പിടിയില്‍

കൊച്ചി: അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതി പോലിസ് പിടിയില്‍
X

കൊച്ചി: അനാശ്യാസത്തിനു പെണ്‍കുട്ടികളെ കൂട്ടി കൊണ്ട് വന്നതിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ മുങ്ങി നടന്ന പ്രതിയെ പാലക്കാട് നിന്നും പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണാടി പുഴയ്ക്കല്‍ വീട്ടില്‍ സൂരജ് (40) ആണ് അറസ്റ്റിലായത്. 2007ല്‍ ചെങ്ങമനാട് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് അറസ്റ്റ്.

നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിനു സമീപം സംശയാസ്പദമായി കിടക്കുന്ന കാര്‍ കണ്ട് പോലിസ് പരിശോധന നടത്തി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയയ്യുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് പ്രതികളായി ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിനായി പരിശോധനകള്‍ ശക്തമാക്കാന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് എസ്.എച്ച്.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പേരെയാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.

അന്വേഷണ സംഘത്തില്‍ ചെങ്ങമനാട് ഇന്‍സ്‌പെക്ടര്‍ എല്‍.സജിന്‍, എ.എസ്.ഐ രാജേഷ് കുമാര്‍, സി.പി.ഒ സെബാസ്റ്റ്യന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it