- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തെ അറിയാം: ചരിത്ര സ്മൃതികളുടെ കാഴ്ച്ച സമ്മാനിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പ്രദര്‍ശന വിപണനമേളയില്‍ കേരളത്തിന്റെ ചരിത്രസ്മൃതികളുടെ ആവേശം പകരുന്ന കാഴ്ച്ചാനുഭവം ഒരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്. ഹരിത കേരളം, സംരംഭക സൗഹൃദം കേരളം, ആരോഗ്യ കേരളം, നൈപുണ്യവികസനം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍,കിഫ്ബി, കേരള പുനര്‍നിര്‍മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിയുന്നത് സമഗ്ര വികസനത്തിന്റെ മികവാര്‍ന്ന ചിത്രങ്ങള്‍. മണ്‍മറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള കേരള നേതാക്കള്‍ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ ലഹളകള്‍ എന്നിവയെ കുറിച്ചുള്ള അവബോധം ഇവിടുത്തെ പ്രദര്‍ശനങ്ങള്‍ പകര്‍ന്നേകും.
മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ മനസ്സിലാക്കിത്തരുന്ന പ്രദര്‍ശനങ്ങള്‍, മലയാളഭാഷയുടെ നാഴികക്കല്ലുകളായി മാറിയ സാഹിത്യകാരന്മാരും അവരുടെ പുസ്തകങ്ങളും ത്രീഡി വിഷ്വല്‍ എഫക്ട്റ്റില്‍ ദര്‍ശിക്കാനാകും. കേരളത്തിന്റെ ഉന്നമനത്തിനായും വികസനം കൈവരിക്കാനും ആവശ്യമായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി മുന്നോട്ടുവെച്ച ആശയങ്ങള്‍ ആയ ഏവര്‍ക്കും പാര്‍പ്പിടം,വയോജന സംരക്ഷണം, ലിംഗനീതി, സ്ത്രീ ശക്തീകരണം എന്നിവകൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ പ്രദര്‍ശനം ജനങ്ങള്‍ക്ക് വ്യക്തമായ അറിവ് നല്‍കുന്നു.
മറ്റൊരു പ്രധാന ആകര്‍ഷണം കേരളം കണ്ട മാറ്റങ്ങളില്‍ കൂടി ഒരു പ്രദിക്ഷണംമാണ്. കടയും കച്ചവടവും കാലങ്ങളിലൂടെ, ഒരു ജനത ജനാധിപത്യത്തെ അറിഞ്ഞ ചരിത്രം, കറുപ്പും വെളുപ്പും നിറഞ്ഞ റീലും ഡിജിറ്റല്‍ വര്‍ണ്ണങ്ങളും, മലയാളികളുടെ സംസാര ചരിത്രം, ആവി യന്ത്രത്തില്‍ നിന്നും അതിവേഗത്തിലേക്ക്, ജനകീയ ഗതാഗതത്തിന്റെ പുതുവഴികള്‍, ലോകനിലവാരത്തില്‍ എത്തിയ ആരോഗ്യസംരക്ഷണ മാതൃക, നിലത്തെഴുത്തു നിന്നും ലാപ്‌ടോപ്പിലേക്ക്, സുവര്‍ണ്ണ നാരിന്റെ പരിണാമ ദശകള്‍, വേഷവും സംസ്‌കാരവും:ഒരു തിരിഞ്ഞുനോട്ടം, ജലയാന ചരിത്രത്തിന്റെ കൈവഴികള്‍, മാറിയ ശീലങ്ങളും വൈവിധ്യമാര്‍ന്ന ആചാരങ്ങളും, ഓര്‍മ്മയിലെ ഓല കുടില്‍ അടക്കമുള്ള മനോഹരമായ ചിത്രപ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു.
കേരളത്തിലെ നയിച്ച നായകന്‍മാര്‍ ഇഎംഎസ് നമ്പൂതിരിപ്പാട്, ആര്‍ ശങ്കര്‍, പട്ടം താണുപിള്ള തുടങ്ങിയവര്‍ തുടങ്ങി ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ വരെ എത്തി നില്‍ക്കുന്ന ആളുകളുടെ കട്ടൗട്ടുകള്‍ പുതുതലമുറക്ക് അറിവു പകരുംവിധം സജ്ജമാക്കിയിരിക്കുന്നു'. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം തുടങ്ങിയവയെപ്പറ്റിയുള്ള ചിത്രങ്ങളുമുണ്ട്.
കേരളത്തലെ 14 ജില്ലകളിലേയും ഭാഷാശൈലി ഒരൊറ്റ ക്ലിക്കില്‍ അറിയാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. സ്‌ക്രീനില്‍ തന്നിരിക്കുന്ന കേരള ഭൂപടത്തിലെ ജില്ലകളില്‍ ഏതില്‍ തൊട്ടാലും ആ ജില്ലയിലെ ഭാഷാശൈലിയില്‍ സ്‌ക്രീന്‍ നമ്മോട് സംസാരിക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചരിത്രകുതുകികളായ ഏവര്‍ക്കും അറിവിന്റെ പുതുലോകമാണ് കേരളത്തെ അറിയാം എന്ന തീം സ്റ്റാള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















