Latest News

വെള്ളിയാഴ്ച അവധി റദ്ദാക്കിയത് നീതികേട് കെഎന്‍എം മര്‍കസുദ്ദഅവ

വെള്ളിയാഴ്ച അവധി റദ്ദാക്കിയത് നീതികേട് കെഎന്‍എം മര്‍കസുദ്ദഅവ
X

കോഴിക്കോട് : ജൂണ്‍ 6ന് അനുവദിച്ച സര്‍ക്കാര്‍ അവധി പിന്‍വലിച്ചത് മുസ്‌ലിം സമുദായത്തോട് ചെയ്ത നീതികേടാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി പ്രസ്താവനയില്‍ പറഞ്ഞു. ബലി പെരുന്നാളിന് ബലിയടക്കമുള്ള കര്‍മങ്ങള്‍ ചെയ്യാനുണ്ടെന്നിരിക്കെ പ്രഖ്യാപിച്ച അവധി പോലും എടുത്ത് കളയുന്നത് അംഗീകരിക്കാവില്ല. ഇതര ആഘോഷങ്ങള്‍ക്ക് പത്ത് ദിവസം വരെ അവധി അനുവദിക്കുമ്പോള്‍ മുസ്‌ലിം ആഘോഷങ്ങളോട് മാത്രം സര്‍ക്കാര്‍ ചിറ്റമ്മ നയം സ്വീകരിക്കുകയാണ്. വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പുനസ്ഥാപിക്കണമെന്ന് എം അഹമ്മദ്കുട്ടി മദനി ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it