കെഎന്‍എ ഖാദര്‍ മതനിരപേക്ഷസമൂഹത്തോട് മാപ്പ് പറയണം: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ആര്‍.എസ്.എസ് വേദിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ കെ.എന്‍.എ ഖാദര്‍ രാജ്യത്തെ മതേതര സമൂഹത്തോട് മാപ്പ് പറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി. വംശീയതയും സവര്‍ണ്ണ രാഷ്ട്രസ്ഥാപനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ഒരുക്കുന്ന ഏത് വേദിയും പൊതു പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കേണ്ടതാണ്. കെ.എന്‍.എ ഖാദറിനെപ്പോലെ പരിചയ സമ്പന്നനായ നേതാവ് അബദ്ധവശാല്‍ അത്തരമൊരു വേദിയില്‍ എത്തിപ്പെട്ടതായി കരുതാനാവില്ല. ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം കൂടുതല്‍ അപകടകരമാണ്.
ആര്‍.എസ്.എസിന് മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂനപക്ഷങ്ങളെ വംശീയ ഉന്‍മൂലനം ചെയ്യലാണ് അവര്‍ ലക്ഷ്യത്തിലേക്കുള്ള വഴിയായി കാണുന്നതെന്നും ഏതൊരു കൊച്ചു കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്. ഇന്ത്യയില്‍ വംശീയ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആവര്‍ത്തിച്ചു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളില്‍ നിന്നും പലപ്പോഴും ഫാസിസ്റ്റ് അനുകൂല സമീപനങ്ങള്‍ ഉണ്ടാകുന്നതിനെ പറ്റി മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില് ബിജെപിക്കെതിരെ പൊതു സ്ഥാനാര്ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT