Latest News

കെഎംസിസി ബഹ്‌റെയ്ന്‍; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റെയ്ന്‍; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
X

മനാമ. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസ്സിയുടെ ആസാദി കാ അമൃത് മഹോല്‍സവവുമായി സഹകരിച്ചുകൊണ്ട് കെഎംസിസി ബഹ്‌റെയ്ന്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി. രാവിലെ കെഎംസിസി ആസ്ഥാനത് ദേശീയ പതാക ഉയര്‍ത്തി കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.


വൈകിയിട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികള്‍ ഐ സി ആര്‍ എഫ് ചെയര്‍മാന്‍ ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. ഭാരതീയനാണെന്ന അഭിമാനബോധം നമ്മുടെ ശിരസ്സ് ഉയര്‍ത്തി പിടിക്കാന്‍ പര്യാപ്തമാകണന്നും രാജ്യം നിലനില്‍ക്കാന്‍ വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊണ്ടുള്ള ഫെഡറലിസം അനിവാര്യമാമെന്നും അദ്ദേഹം പറഞ്ഞു.


ഫ്രന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സയിദ് റമദാന്‍ നദ്‌വി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സിജു ജോര്‍ജ് എന്നിവര്‍ കെഎംസിസി ട്രഷറര്‍ റസാഖ് മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന് പ്രൗഡിയേകി. ക്വിസ് മത്സരം, ദേശഭക്തിഗാനമല്‍സരം എന്നിങ്ങനെ വിവിധ പരിപാടികള്‍ അരങ്ങേറി.


കെഎംസിസി ബഹ്‌റെയ്ന്‍ ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം അധ്യക്ഷനായിരുന്നു. സെക്രട്ടറി റഫീഖ് തോട്ടക്കര സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി ഒ കെ കാസിം സ്വാഗതവും സെക്രട്ടറി അസ്‌ലം വടകര നന്ദിയും പറഞ്ഞു.


സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ, സലിം തളങ്കര, എ പി ഫൈസല്‍, നിസാര്‍ ഉസ്മാന്‍ വിവിധ ജില്ലാ നേതാക്കളായ പി വി മന്‍സൂര്‍, സഹല്‍ തൊടുപുഴ, മാസില്‍ പട്ടാമ്പി, റിയാസ് ഓമാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it