Latest News

കേരളത്തില്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ്

കേരളത്തില്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ്
X

കൊച്ചി: കേരളത്തില്‍ താന്‍ ഒരു രൂപ പോലും മുതല്‍ മുടക്കില്ലെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ്. തെലങ്കാന സര്‍ക്കാരുമായി നിക്ഷേപ ചര്‍ച്ച നടത്തി തിരിച്ചുവന്നശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരേ സാബു രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്.

തെലങ്കാനയില്‍ ആയിരം കോടിയാണ് നിക്ഷേപിക്കുക. തെലങ്കാന സര്‍ക്കാര്‍ രാജീയമായി സ്വീകരിച്ചു. വൈകാതെ കരാറില്‍ ഒപ്പുവയ്ക്കും. അതിനുശേഷം തുടര്‍നിക്ഷേപം വേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. വാറങ്കല്‍ അടക്കമുള്ള പാര്‍ക്കുകളില്‍ സന്ദര്‍ശനം നടത്തി. സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തി- സാബു പറഞ്ഞു.

താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട്, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം എംഎല്‍എമാരോടും ചാലക്കുടി എംപിയോടുമാണെന്നും അവരാണ് കോടികള്‍ സമ്പാദിക്കാനും വ്യവസായ സൗഹൃദം എന്താണെന്ന് പഠിപ്പിച്ചതെന്നും സാബു പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ചക്ക് ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it