പീഡനത്തിനിരയായ 11കാരിയെ തട്ടികൊണ്ടു പോയ സംഭവം;കുട്ടിയെ കണ്ടെത്തി പോലിസ്

ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും,കുട്ടിയുടെ മാതാപിതാക്കളുമടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോയത്.ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ ശ്രമിച്ച മുത്തശിയെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മര്‍ദ്ദിച്ചു.വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചതായും മുത്തശി പറഞ്ഞു.
സംഭവങ്ങളുടെ സിസിടിവി പോലിസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ ബൈക്കില്‍ എത്തിയവരെ അന്വേഷിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
RELATED STORIES
വാസുദേവ അഡിഗയുടെ മകന് എ വാസുവിന്റെ മറുപടി
13 April 2021 2:44 PM GMTടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു
15 Nov 2019 11:20 AM GMTസി പി ജലീല്‍ വധം: പ്രതിഷേധ പോസ്റ്റര്‍ പതിച്ചതിനു യുഎപിഎ പ്രകാരം കേസ്
24 Oct 2019 6:48 PM GMTഅവരുടെ ശൈശവം നാം കവര്ന്നെടുക്കണോ?
31 July 2019 9:40 AM GMTഅല്‍ ഫിത്റ: മാതൃക ഈജിപ്ഷ്യന്‍ പഠന രീതി
31 July 2019 9:26 AM GMTമനപ്പാഠമല്ല ഖുര്‍ആന്‍ പഠനം
31 July 2019 9:14 AM GMT